തൃശൂർ: പിഎസ്‌സി പരീക്ഷകളിലെ കെട്ടുകണക്കിന് ചോദ്യപേപ്പറുകൾ വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ. കോഴിക്കോട് ജില്ലയിലെ വിവിധ സെന്ററുകളിൽ നടന്ന പരീക്ഷകളിൽ ഉപയോഗിച്ച ചോദ്യപേപ്പറുകളാണ് പുതുക്കാട്–പാഴായി റോഡിലെ അരമന പാലത്തിനു സമീപം കെട്ടുകളായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ നടന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കണ്ടെത്തിയത്.
പരീക്ഷകൾ കഴിഞ്ഞാൽ ബാക്കി ചോദ്യപേപ്പറുകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ സുരക്ഷിതമായി സൂക്ഷിച്ച ശേഷം കരാർ കൈക്കൂലി പ്രകാരം തിരുവനന്തപുരത്തുള്ള ഓഫീസിലേക്ക് അയക്കുന്നതാണ് പതിവ്. ഇതിനിടെ വാഹനത്തിൽ നിന്ന് പേപ്പറുകൾ വീണുപോയതാകാമെന്നാണ് അധികൃതർ പ്രാഥമികമായി വിലയിരുത്തുന്നത്. കണ്ടെത്തിയ ചോദ്യപേപ്പറുകൾ പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.






