Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാവൂർ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാവൂർ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് തുടക്കമായി. വികാരി റവ. ഫാ. ജിന്റോ മച്ചുകുഴിയിൽ കൊടിയേറ്റ് നടത്തി. തുടർന്ന് വിലങ്ങാട് പള്ളി വികാരി റവ. ഫാദർ വിൽസൺ മുട്ടത്തു കുന്നേലിന്റെ കർമികത്വത്തിൽ ആഘോഷമായ വി. കുർബാന നടന്നു. ശേഷം സെമിത്തേരി സന്ദർശിക്കുകയും മരിച്ചവർക്ക് വേണ്ടി പ്രത്യേകം പ്രാർഥനയും നടത്തി.

രണ്ടാം ദിവസമായ ഇന്ന് തിരുസ്വരൂപ പ്രതിഷ്ഠയും തുടർന്ന് കൂടരഞ്ഞി പള്ളി അസിസ്റ്റന്റ് വികാരി ജ്യോതിസ് ചെറുശ്ശേരിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വി. കുർബാനയും വചനസന്ദേശവും നടക്കും അതിനുശേഷം മാവൂർ ടൗണിലേക്ക് പ്രദക്ഷിണവും പള്ളിയങ്ങണത്തിൽ വെച്ച് ഫ്യൂഷനോട് കൂടിയ വാദ്യമേളങ്ങളും ഉണ്ടാവും.

പ്രധാന തിരുനാൾ ദിനമായ നാളെ താമരശ്ശേരി രൂപത വികാരി ജനറൽ ഫാദർ എബ്രഹാം വയലിലിന്റെ മുഖ്യകർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് തിരുനാൾ പ്രദിക്ഷണത്തോടെ മഹോത്സവത്തിന് സമാപനം കുറിക്കും.

Advertisement
WhiteswanTV Footer