ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തിയാണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ് പുകഴേന്തി. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തല്‍ ശാന്തൻപാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






