കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ്. സ്ഥാനാർത്ഥികളുടെ സംഗമം ഇന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കും. പാർട്ടി നേതൃത്വത്തിന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലവഹിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ പങ്കെടുക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആയിരിക്കും പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കുക. എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എ.മാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ എന്നിവരും സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്ക് ആവേശം പകരുന്നതിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.






