സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജലമോഷണം തടയാൻ കർശന നടപടി; ആന്റി തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ച് വാട്ടർ അതോറിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേരള ജല അതോറിറ്റി (KWA) ലൈനുകളിൽ നിന്നുള്ള ജലമോഷണം തടയുന്നതിനായി ജല അതോറിറ്റി ആൻ്റി-തെഫ്റ്റ് സ്ക്വാഡ് രൂപീകരിച്ചു. വടകര ഡിവിഷൻ്റെ കീഴിലുള്ള വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നീ സബ് ഡിവിഷനുകളിലെ അനധികൃത ജലഉപയോഗം തടയുകയാണ് ഈ സ്ക്വാഡിൻ്റെ പ്രാഥമിക ലക്ഷ്യം

മീറ്റർ ഘടിപ്പിക്കാതെ ലൈനിൽ നിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുക, മീറ്ററിന് മുമ്പായി പൈപ്പ് ലൈൻ സ്ഥാപിക്കുക, മീറ്ററിൽ കൃത്രിമം കാണിക്കുക, വിച്ഛേദിച്ച കണക്ഷനിൽ നിന്ന് അനധികൃതമായി വെള്ളം എടുക്കുക, അതുപോലെ അനുമതിയില്ലാതെ മീറ്റർ മാറ്റി സ്ഥാപിക്കുകയോ തിരികെ സ്ഥാപിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിനാണ് കേരള ജല അതോറിറ്റി ഈ പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിരിക്കുന്നത്.​

നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പിഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജലമോഷണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അതോറിറ്റിയെ അറിയിക്കാവുന്നതാണ്. ഇതിനായി 0495 2371135 എന്ന ഫോൺ നമ്പറിലോ അല്ലെങ്കിൽ കേരള വാട്ടർ അതോറിറ്റിയുടെ ടോൾഫ്രീ നമ്പറായ 1916-ലോ പരാതി നൽകാം. ഈ നീക്കത്തിലൂടെ ജലവിഭവങ്ങളുടെ ദുരുപയോഗം കുറയ്ക്കാനും, എല്ലാവർക്കും തുല്യമായി ജലം ഉറപ്പുവരുത്താനും സാധിക്കുമെന്നാണ് വാട്ടർ അതോറിറ്റി പ്രതീക്ഷിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.