Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തമിഴ്നാട് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ ഇന്നലെ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ നടന്നു. വൈകുന്നേരം കലെക്ടറേറ്റിന് മുന്നിൽ നിന്ന് തുടക്കം കുറിച്ച റോഡ് ഷോ, നഗരത്തിലെ പ്രധാന വഴികൾ ചുറ്റി കോർപ്പറേഷന്റെ മുൻപിൽ വേദിയിൽ ഒത്തുകൂടി സമാപിച്ചു.

റോഡ് ഷോക്ക് നേതൃത്വം നൽകിയ ഖുശ്ബു എൽഡിഎഫ് സർക്കാറിനെ ശക്തമായി വിമർശിച്ചു. ഇനിയും എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നത് പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്നും സുരേഷ് ഗോപിയുടെ കഠിനാധ്വാനവും ജനസമ്പർക്കവും തൃശ്ശൂരിൽ ബിജെപിയുടെ വിജയത്തിന് വലിയ മുതൽക്കൂട്ട് ആയിരിക്കുമെന്നും അവർ പറഞ്ഞു.

‘വികസിത തൃശൂർ – മാറാത്തത് ഇനി മാറും’ എന്ന മുദ്രാവാക്യത്തോടെ നടന്ന പരിപാടിയിൽ ആളുകൾ വലിയ രീതിയിൽ പങ്കുചേർന്നു.തൃശൂർ ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, വിവിധ ബിജെപി നേതാക്കൾ, പ്രവർത്തകർ, സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരവധി പേർ റോഡ് ഷോയിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer