മലപ്പുറം: തവനൂർ നിയോജക മണ്ഡലത്തിലെ വട്ടംകുളം പഞ്ചായത്ത് 14ാം വാർഡ് ശുകപുരത്ത് യുഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. പത്തിൽ അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു. ഭാസ്കരൻ വട്ടംകുളം മുഖ്യ പ്രഭാഷണം നടത്തി.
പരിപാടിയിൽ ഹായ്ദരലി, അഷ്‌റഫ് എന്നിവർ സന്നിഹിതരായി.
ചടങ്ങിന് മുഹമ്മദ് അലികാരിയാട്ട് സ്വാഗതം പറഞ്ഞു. ശങ്കര നാരായണൻ, സി.ആർ. മനോഹരൻ, ഫിറ്റ് വെൽ ഹസ്സൻ, നഫീസ എന്നിവർ ആശംസകൾ അർപ്പിച്ചു. സന്തോഷ് നന്ദി രേഖപ്പെടുത്തി.






