സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശതിരഞ്ഞെടുപ്പിനായി ജില്ല സജ്ജം; കോഴിക്കോട് ജില്ലാ കളക്ടര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഡിസംബര്‍ 11-ന് നടക്കുന്ന 2025 തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ജില്ല കളക്ടര്‍ വിശദ്ദീകരിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, അഡീഷണല്‍ എസ് പി (റൂറല്‍)എ പി ചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ ആകെ 26,82,682 വോട്ടര്‍മാര്‍പുരുഷന്‍മാര്‍ 12,66,375സ്ത്രീകള്‍ 14,16,275ട്രാന്‍സ്‌ജെന്‍ഡര്‍ 32 ആകെ 26,82,682വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കുംഡിസംബര്‍ 11-ന് രാവിലെ 6.00 മണിക്ക് മോക്ക് പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെ നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 13-ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും. 3097 ബൂത്തുകള്‍കോഴിക്കോട് ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലെ 1343 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 183 വാര്‍ഡുകളിലേക്കും ജില്ലാ പഞ്ചായത്തിലെ 28 വാര്‍ഡുകളിലേക്കും ഏഴ് നഗരസഭകളിലായുള്ള 273 വാര്‍ഡുകളിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളിലേക്കുമാണ് തദ്ദേശ തിരഞ്ഞെടുപ്പ് 2025 നടക്കുന്നത്.

3097 പോളിംഗ് സ്റ്റേഷനുകള്‍ ഗ്രാമപഞ്ചായത്ത് -2411 പോളിംഗ് സ്റ്റേഷനുകള്‍മുനിസിപ്പാലിറ്റി – 290 പോളിംഗ് സ്റ്റേഷനുകള്‍കോര്‍പ്പറേഷന്‍ – 396 പോളിംഗ് സ്റ്റേഷനുകള്‍731 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകള്‍സിറ്റി പരിധിയില്‍ – 117റൂറല്‍ പരിധിയില്‍ – 614ആകെ – 731 ബൂത്തുകള്‍166 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ്സിറ്റി പരിധിയില്‍ – 29 റൂറല്‍ പരിധിയില്‍- 137ആകെ – 166 ബൂത്തുകള്‍വീഡിയോഗ്രാഫിക്ക് സ്ഥാനാര്‍ത്ഥികള്‍ / സംഘടനകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നി്ന്നും ലഭിച്ചത് – 11 അപേക്ഷകളാണ്.

സുരക്ഷ ശക്തം, തിരഞ്ഞടുപ്പു ദിവസത്തേക്കായി സിറ്റി പരിധിയില്‍ 2100 പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 3000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റൂറല്‍ പരിധിയില്‍ 3000 പോലീസ് ഉദ്യോഗസ്ഥരും 1000 ആര്‍ആര്‍ആര്‍എഫും ഉള്‍പ്പെടെ 4500 ഓളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍, തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 4283 കണ്‍ട്രോള്‍ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളും തയ്യാറായിട്ടുണ്ട്. ഇതില്‍ 3940 കണ്‍ട്രോള്‍ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement