കോഴിക്കോട് : മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ബേപ്പൂർ മണ്ഡലം റോഡ് ഷോ ഇന്ന് നടക്കും. രാവിലെ കൃത്യം 8.30-ന് ഫറോക്ക് നല്ലൂർ മിനി സ്റ്റേഡിയത്തിന് സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. 8.50-ന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ മുൻവശത്തും, ഒമ്പതിന് കരുവൻതിരുത്തി മഠത്തിൽ പാടത്തും എത്തും. തുടർന്ന് 9.20-ന് കോതാർ തോട്, 9.30-ന് ചാലിയം അമാന ജങ്ഷൻ, 9.40-ന് വട്ടപ്പറമ്പ്, 9.45-ന് കടലുണ്ടി റെയിൽവെ ഗേയ്‌റ്റ്, 9.50-ന് ഇടച്ചിറ എന്നിവിടങ്ങളിലൂടെ കടന്നുപോകും. 10 മണിയോടെ കോട്ടക്കടവിലും 10.15-ന് പ്രബോധിനിയിലും എത്തുന്ന റോഡ് ഷോ 10.20-ന് പൂച്ചേരിക്കുന്ന്, 10.30-ന് മണ്ണൂർ വളവ്, 10.40-ന് കല്ലമ്പാറ, 10.50-ന് പെരുമുഖം അങ്ങാടി എന്നിവിടങ്ങൾ പിന്നിടും.
രാവിലെ 11 മണിക്ക് രാമനാട്ടുകരയിൽ എത്തിയശേഷം 11.05-ന് തോട്ടുങ്ങൽ, 11.10-ന് രാമനാട്ടുകര ഫ്ലൈ ഓവറിന് താഴെ, 11.15-ന് ഫാറൂഖ് കോളേജ് റോഡ് ജങ്ഷൻ എന്നിവിടങ്ങളിലെത്തും. 11.20-ന് കുറ്റൂളങ്ങാടി, 11.25-ന് എവൺ പ്രസ്സ്, 11.30-ന് അടിവാരം, 11.35-ന് ഫാറൂഖ് കോളേജ്, 11.40-ന് പരുത്തിപ്പാറ, 11.45-ന് കള്ളിവളവ്, 11.50-ന് ചുങ്കം, 11.55-ന് ചന്തക്കടവ് എന്നിവിടങ്ങളിൽ റോഡ് ഷോയ്ക്ക് സ്വീകരണം നൽകും. ഉച്ചയ്ക്ക് 12 മണിക്ക് ചെറുവണ്ണൂർ, 12.05-ന് കുണ്ടായിത്തോട്, 12.10-ന് ശാരദാ മന്ദിരം, 12.15-ന് റഹ്മാൻ ബസാർ, 12.20-ന് മോഡേൺ, 12.25-ന് നല്ലളം ബസാർ എന്നിവിടങ്ങൾ പിന്നിട്ട് 12.30-ന് നല്ലളം ബസാറിൽ റോഡ് ഷോ സമാപിക്കും. അതത് വാർഡ്/ഡിവിഷൻ സ്ഥാനാർഥികളും മന്ത്രിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.




