സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആവേശമായി മലപ്പുറത്ത് കൊട്ടിക്കലാശം; വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

മലപ്പുറം: ദിവസങ്ങൾ നീണ്ടുനിന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനമായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ വിവിധ പാർട്ടികൾ ആവേശമായി കൊട്ടിക്കലാശം നടത്തി. മുസ്ലിംലീഗിന് ആധിപത്യം ഉള്ള ജില്ലയായതിനാൽ പലയിടങ്ങളിലും മുസ്ലിംലീഗിന്റെ വലിയ പ്രകടനങ്ങൾ നടന്നു. നാളെ സ്ഥാനാർത്ഥികളും പ്രവർത്തകരും നിശബ്ദ പ്രചാരണത്തിന് ഇറങ്ങും. വ്യാഴാഴ്ച രാവിലെ പോളിംഗ് ബൂത്തിലേക്ക്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 94 ഗ്രാമപഞ്ചായത്തുകളിൽ 3777 പോളിംഗ് ബൂത്തുകളും, 12 മുനിസിപ്പാലിറ്റികളിലായി 566 പോളിംഗ് ബൂത്തുകളും ഉൾപ്പടെ 4343 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുളളത്.

 ജില്ലയിലെ 2000 ത്തോളം പോലീസുദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലകളിൽ നിന്നും, വിവിധ പോലീസ് ബറ്റാലിയനുകളിൽ നിന്നുമായി  3000 ൽപരം  പോലീസ് ഉദ്യോഗസ്ഥരെ ഇലക്ഷൻ ഡ്യൂട്ടിക്കായി ജില്ലയിൽ നിയോഗിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും ലോക്കൽ പോലീസും, ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നീ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നുളള പോലീസ് ഉദ്യോഗസ്ഥരും, മറ്റു വകുപ്പുകളായ എക്സൈസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, ഫയർ ആൻറ് റസ്ക്യൂ എന്നിവയിൽ നിന്നുളള ഉദ്യോഗസ്ഥരെയും ജില്ലയിൽ ഇലക്ഷൻ സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഹോം ഗാർഡുമാരെയും, സ്പെഷ്യൽ പോലീസ് ഓഫീസർമാരായി 1618 പേരെയും വിവിധ പോളിംഗ് ബൂത്ത് ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നുണ്ട്.

മുമ്പ് മാവോയിസ്റ്റ് സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടിരുന്ന സ്ഥലങ്ങളിൽ, പ്രത്യേക സുരക്ഷാ  ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കൂടാതെ ജില്ലയിൽ 277 സെൻസിറ്റീവ് ബൂത്തുകളും, 18 ഹൈപ്പർ സെൻസിറ്റീവ് ബൂത്തുകളും കണ്ടെത്തിയിട്ടുളളതും, ഇത്തരം ബൂത്തുകളിൽ ബന്തവസ്സ് പ്രകാരം അതിസുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുളളതുമാണ്.

1. ജില്ലയിലുടനീളം ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിലുള്ള സമയമാണ്. ജില്ലയിൽ സൈബർ സെല്ലിന്റേയും, സൈബർ പോലീസ് സ്റ്റേഷന്റേയും നേതൃത്വത്തിൽ സൈബർ ഇടങ്ങളിൽ പട്രോളിംഗ് നടത്തി MCC ക്ക് വിരുദ്ധമായ പ്രചരണങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു വരുന്നുണ്ട്. MCC ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

2. ELECTORAL OFFENCE-ബനാധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ  Representation of the people Act 1951 ആക്ടിലെ 125, 126, 127, 127(A), 128, 129, 130, 131, 132, 133, 134, 134(A), 134(B), 135, 135(A), 135(B), 136 തുടങ്ങിയ വകുപ്പുകൾ പ്രകാരവും  BNS ലെ വിവിധ വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. (Attached Annexure – 1)

3. ജില്ലയിലെ 28 പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലും വിവിധ ഡി.വൈ.എസ്.പി മാരുടെ കീഴിൽ പോലീസിന്റെ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

4. ജില്ലയിൽ 227 ഗ്രൂപ്പ് പട്രോൾ പരിധികളിലായി 4343 പോളിംഗ് ബൂത്തുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ 10 ഇലക്ഷൻ സബ് ഡിവിഷൻ ഡി.വൈ.എസ്.പി മാരുടെ കീഴിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

5. ഗ്രൂപ്പ് പട്രോൾ ഓഫീസർമാർ അവരുടെ പരിധികളിലെ പോളിംഗ് ബൂത്തുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കായി എത്തി എന്ന് ഉറപ്പു വരുത്തുകയും പോളിംഗ് സാമഗ്രികൾ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പോളിംഗ് ബൂത്തുകളിലേക്കും, പോൾ ചെയ്ത EVM കൾ സുരക്ഷിതമായി തിരികെ റിസപ്ഷൻ സെൻററുകളിലേക്കും എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement