തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് സെഷൻസ് കോടതിയോൾ വിധി പറയും. അടച്ചിട്ട മുറിയിൽ വാദം പൂർത്തിയാക്കിയ കേസിൽ, ഇന്ന് വിധി വരുന്നത് വരെ പൊലീസ് മറ്റു നടപടികൾ എടുക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
പരാതിക്കാരിയായ 23കാരിയുടെ മൊഴി രാഹുലിനെ ഗുരുതര പ്രതിസന്ധിയിലാക്കുന്ന തരത്തിലാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിവാഹാഭ്യർത്ഥന നടത്തി ഔട്ട് ഹൗസിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണെന്നാണ് പരാതി.
അതേസമയം, പരാതിക്കാരിയെ സൈബർ ആക്രമണത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയും ഇന്ന് പരിഗണിക്കും. സമാന കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായുള്ള പൊലീസ് അപേക്ഷയും ഇന്ന് സമർപ്പിക്കും.






