കാസർഗോഡ് : വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെത്തുടർന്ന് പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് ചെറു പനത്തടി ഒന്നാം ബൂത്തിലാണ് വോട്ടിംഗ് മെഷീൻ പണിമുടക്കിയത്. തുടർന്ന് ഒന്നരമണിക്കൂർ വൈകിയാണ് പോളിംഗ് തുടങ്ങിയത്.
സെൻറ് മേരിസ് കോളേജിൽ ആണ് സംഭവം. രാവിലെ തന്നെ ധാരാളം ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു. ദൂരെ സ്ഥലങ്ങളിലേക്ക് പോകാനുള്ളവർ വോട്ട് ചെയ്ത് തിരിച്ചു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ചിലർ വോട്ട് ചെയ്യാതെ തന്നെ മടങ്ങി. ഇപ്പോൾ വോട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നു









