മലപ്പുറം : ചങ്ങരംകുളത്തിനടുത്തുള്ള മൂക്കു തലയിൽ കാണാതായ വായോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂക്കുതല ചേലക്കടവിൽ വാടകക്ക് താമസിച്ചിരുന്ന പരേതനായ റഹീമിന്റെ ഭാര്യ കുഞ്ഞു മോളെ (75) ആണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ മകനും ഭാര്യയും വോട്ട് ചെയ്യാൻ പോയി തിരിച്ചു വന്ന സമയം കുഞ്ഞു മോളെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിനോടുവിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തുകയും ഫയർ ഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾക്ക് ശേഷം ബോഡി ബന്ധുക്കൾക്ക് വിട്ടു നൽകും.




