മലപ്പുറം : വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിന്റെ ഇന്ററാക്ഷൻ വിത്ത് അച്ചീവേഴ്സ് എന്ന പ്രോഗ്രാമിൽ ഐ. ഐ. ടി യിലേക്കുള്ള വഴി തുറന്ന് മദ്രാസ് ഐ. ഐ. ടി കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി സഹൽ. എം.കെ. ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആവശ്യമായ യോഗ്യതകളും, ഹൈസ്കൂൾ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട പഠനരീതികളും തയ്യാറെടുപ്പുകളും സഹൽ എം.കെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖ സംഭാഷണത്തിൽ വിശദമായി വിശദീകരിച്ചു.
ഐ.ഐ.ടി പ്രവേശനത്തിനായി നടക്കുന്ന വിവിധ മത്സരപരീക്ഷകൾ, അവയുടെ സ്വഭാവം, തയ്യാറെടുപ്പ്, മാർഗങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം അവബോധം നൽകി.കൂടാതെ ഐ.ഐ.ടി സ്ഥാപനങ്ങൾ തന്നെ സംഘടിപ്പിക്കുന്ന ഒളിമ്പ്യാഡ് ടെസ്റ്റുകളുടെ പ്രാധാന്യവും, ഇത്തരം പരീക്ഷകൾ വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തുന്നതിൽ വഹിക്കുന്ന പങ്കും സഹൽ കുട്ടികളുമായി പങ്കുവെച്ചു.
ചോദ്യോത്തര സെഷനിലൂടെയും അനുഭവ പങ്കിടലിലൂടെയും കുട്ടികളിൽ ഐ.ഐ.ടി സ്വപ്നങ്ങൾക്ക് പുതിയ പ്രചോദനമായി ഈ പരിപാടി മാറി.പ്രിൻസിപ്പാൾ റസാന ഒ.കെ ചടങ്ങിൽ സ്വാഗതവും, മുഹാജിർ മുഹമ്മദ് കെ നന്ദിയും പറഞ്ഞു. അക്കാഡമിക് കോർഡിനേറ്റർ നാജിയ കെ, അഡ്മിനിസ്ട്രേറ്റർ മുസ്തഫ കമാൽ, അധ്യാപിക റിൻഷിദ സി എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.




