കാസർഗോഡ് : മാധ്യമപ്രവർത്തകർക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം തത്സമയം ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ കലക്ടറേറ്റിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ മീഡിയ സെൻറർ ഒരുക്കി .
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കുന്ന വോട്ടെണ്ണൽ പുരോഗതി, വിജയ ഫലം തുടങ്ങിയവ തൽസമയം അറിയിക്കുന്നതിന് സംവിധാനം സെൻ്ററിൽ ഏർപ്പെടുത്തും . എൻ ഐ സി ട്രെൻഡ് സംവിധാനം ഉപയോഗിച്ചാണ് തൽസമയം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുക






