തൃശൂർ: ചാവക്കാട്– ചേറ്റുവ റോഡിലെ ഒറ്റത്തേങ്ങിനു സമീപം മല്ലിയുമായി പോകുന്ന ട്രക്കിന് മറ്റൊരു വാഹനം തട്ടിയതിനെ തുടർന്ന് മല്ലി റോഡിലേക്ക് ചിതറി വീണു. റോഡിലേക്ക് വീണ മല്ലി ശേഖരിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു സ്വകാര്യ ബസ് ജീവനക്കാർ ട്രക്ക് ജീവനക്കാരോട് വാക്കുതർക്കം നടത്തുകയും തുടർന്ന് രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ മർദിക്കുകയും ചെയ്തു.
മല്ലി വളരെയധികം റോഡിൽ ചിതറിതെറിച്ചതിനാൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീട് മല്ലി ശേഖരിക്കുകയും ട്രക്ക് മാറ്റിയതോടെയാണ് റോഡ് ഗതാഗതം പൂർവ്വസ്ഥിതിയിലായത്.






