കോഴിക്കോട് : കോഴിക്കോട് കാരപ്പറമ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന് ഹാട്രിക് വിജയം. കോഴിക്കോട് കോർപ്പറേഷനിലെ കാരപ്പറമ്പ് വാർഡിലാണ് ശ്രീമതി നവ്യാ ഹരിദാസ് ഹാട്രിക് വിജയം നേടിയത്. കഴിഞ്ഞ തവണത്തേത് പോലെ ബി.ജെ.പിയ്ക്ക് ഈ തവണയും നവ്യാ ഹരിദാസ് മിന്നും വിജയം സമ്മാനിച്ചു. നവ്യാ ഹരിദാസിനെ പരാജയപ്പെടുത്താൻ ഇടത് വലത് മുന്നണികൾ ഈ തവണ അരയും തലയും മുറുക്കി പ്രചരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും ചിട്ടയായ പ്രവർത്തനത്തിലൂടെയും നവ്യാ ഹരിദാസ് സിറ്റിങ് സീറ്റ് നിലനിർത്തി.




