കോട്ടയം: കോട്ടയം നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ലതികാ സുഭാഷിന് ദയനീയ പരാജയം. 48-ാം വാർഡായ തിരുനക്കരയിൽനിന്ന് മത്സരിച്ച ലതികാ സുഭാഷ് വെറും 113 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുശീല ഗോപകുമാറാണ് വിജയിച്ചത്. സുശീലക്ക് 703 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി നിത്യ രതീഷ് 279 വോട്ടുകൾ നേടി രണ്ടാമതെത്തി. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന ലതികയുടെ ഈ മത്സരം അപ്രതീക്ഷിതമായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ലതിക സുഭാഷ് പ്രവർത്തിച്ചിട്ടുണ്ട്.




