Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിജയ മധുരവുമായി മോനിഷ രജീഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായ മോനിഷ രജീഷ് നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് പഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസുകൾ സന്ദർശിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കൃഷിഭവൻ തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാരെ നേരിൽ കണ്ടു വിജയത്തിനുള്ള നന്ദി അറിയിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ജീവനക്കാരുമായി സൗഹൃദപരമായ സംഭാഷണം നടത്തി, ജനപ്രതിനിധിയായി മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.

വിജയാനന്തര സന്ദർശനത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പി.ജെ. ജെബിൻ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി രജീഷ് അയിനൂർ, മുൻ മെമ്പർ പ്രദീപ് കൂനത്ത്, ബിജെപി കാട്ടകാമ്പാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അരുൺ ഗഗനൻ എന്നിവരും പങ്കെടുത്തു. കൂടാതെ പ്രവർത്തകരായ ജിജീഷ് അയിനൂർ, അജിത്ത് ഗഗനൻ, സുഗതൻ അയിനൂർ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

പൊതുസേവന രംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ ആവശ്യകത മോനിഷ രജീഷ് സന്ദർശനത്തിൽ ഊന്നിപ്പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix