പാലക്കാട്: കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജനവിധി തേടിയ മൂന്നു വക്കീലന്മാർക്ക് ജനകീയ കോടതിയിൽ വിജയം. കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിൽനിന്നും മത്സരിച്ച എൽഡിഎഫ്-ലെ അഡ്വ. എസ്. രമേഷ്, ആറാം വാർഡിൽനിന്നും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. അശ്വതിദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിപ്പാടം ഡിവിഷനിൽനിന്നും മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. സിയാവുദീൻ എന്നിവരാണ് പഞ്ചായത്ത് ഭരണസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഇവരിൽ രമേഷ് 124 വോട്ടിനും, അശ്വതി 489 വോട്ടിനും ഗ്രാമപ്പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ സിയാവുദീൻ 490 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ബ്ലോക്ക് ഭരണസമിതിയിലേക്ക് എത്തുന്നത്.






