Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് ഏഴ് മാസങ്ങള്‍ക്ക് ശേഷം എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചു.ആക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്നാണ് കുറ്റപ്പത്രത്തിലുള്ളത്.

ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തിട്ടുണ്ട് .

1597 പേജുള്ള കുറ്റപ്പത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.

ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇവരെയും പിന്നീട് എന്‍ഐഎ അറസ്റ്റ് ചെയ്ത് പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദ് എന്നിവരെയും പ്രതിചേര്‍ത്തു.

ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് അറസ്റ്റിലായ രണ്ട് പേര്‍ ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ പറയുന്നു. മത അടിസ്ഥാനത്തിലുള്ള കൊലപാതകമാണ് ഭീകരര്‍ ഉന്നമിട്ടതെന്നും കുറ്റപ്പത്രത്തില്‍ പറയുന്നു.കേസില്‍ അന്വേഷണം തുടരുകയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer