തൃശ്ശൂർ : നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ ദ്വാദശദിന മഹാ ധന്വന്തരീ ഹോമയജ്ഞത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കുന്ന ഹോമയജ്ഞം 2025 ഡിസംബർ 17 മുതൽ 28 വരെ (ധനു 2 മുതൽ) പന്ത്രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടക്കും. ആരോഗ്യവും ഐശ്വര്യവും ലോകക്ഷേമവും ലക്ഷ്യമാക്കി നടത്തുന്ന ഈ മഹായജ്ഞത്തിൽ വിവിധ പ്രത്യേക പൂജകളും ഹോമവിധികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ഓഫീസർ ജി. ശ്രീരാജിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തോടെയും പ്രാർത്ഥനകളോടെയും ഹോമയജ്ഞം ഭക്തിപൂർവ്വം പുരോഗമിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു










