ന്യൂഡൽഹി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു.
വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു.






