തൃശ്ശൂർ: അതിരപ്പിള്ളിയിൽ മിന്നൽ ചുഴലി പ്ലാന്റഷൻ തൊഴിലാളിയുടെ വീടിന്റെ മേൽക്കൂര തകർന്നു വ്യാഴാഴ്ച ഉച്ചക് 2 മണിയോടെ വെറ്റിലപ്പാറ 14 അതിരപ്പിള്ളി എസ്റ്റേറ്റ് ഓയിൽ പാo ഡിവിഷനിലാണ് മിന്നൽ ചുഴലി ഉണ്ടായത്. സെക്കന്റ് നേരം കൊണ്ട് എല്ലാം കഴിഞ്ഞതായി പറയുന്നു.
പ്ലാന്റേഷൻ തൊഴിലാളി സുരേഷ് ലാലിന്റെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് പോയത്. സംഭവ സമയം സുരേഷ് ലാൽ മാത്രമാണ് വീട്ടിലുണ്ടായത്. ആർക്കും പരിക്കുകൾ ഇല്ലാതിരുന്നതും വലിയ ഭാഗ്യമായി.










