തൃശ്ശൂർ: കാപ്പ ഉത്തരവ് ലംഘിച്ചതിന് ഗുണ്ട വെള്ളികുളങ്ങര, കുറ്റിച്ചിറ വെട്ടിക്കുഴി പുളികുന്നേൽ വീട്ടിൽ ഡെറിൻ ( 31 ) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ചായ്പൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ഓഫീസിലെ പൊതു മുതലുകൾ തല്ലിപ്പെളിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസ്സിലെ പ്രതിയാണ് ഡെറിൻ
ഡെറിന്‍ കാപ്പ ഉത്തരവ് പ്രകാരം 20.06.2025 തീയ്യതി മുതൽ 6 മാസത്തേക്ക് ചാലക്കുടി ഡി വൈ എസ് പി യുടെ മുമ്പാകെ എല്ലാ തിങ്കളാഴ്ചയും രാവിലെ 11.00 മണിക്ക് ഹാജരാകുന്നതിന് ഉത്തരവ് നിലനിൽക്കെ ആ ഉത്തരവ് ലംഘിച്ചതിനാണ് ഡെറിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ഡെറിന്‍ വെള്ളിക്കുളങ്ങര, അതിരപ്പിള്ളി പോലീസ് സ്റ്റേഷനുകളിലായി 2 വധശ്രമക്കേസിലും, വീടികയറി ആക്രമണം നടത്തിയ ഒരു കേസിലും, 3 അടിപിടിക്കേസിലും, മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയ വാഹനമോടിച്ച ഒരു കേസിലും ചായ്പാൻകുഴി ഫോറസ്റ്റ് ഓഫീസ് തല്ലിപൊളിച്ച കേസിലും അടക്കം 8 ക്രിമിനൽ കേസിലെ പ്രതിയാണ്.
വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ , സബ്ബ് ഇൻസ്പെക്ടർ അജല്‍, ജി എസ് ഐ ബാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ ബിജീഷ് സ്റ്റീഫന്‍, സനില്‍കുമാര്‍, അലക്സ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു
.




