Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്തേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ട്രെയിന്കൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ആറു പ്ലാറ്റ്ഫോം ഉള്ള കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പുതിയ ട്രെയിനുകൾ അനുവദിക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു.

എറണാകുളം വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടണമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തിൽ എംപി അഭ്യർഥിച്ചു. പ്രധാന  റൂട്ടുകളായ എറണാകുളം –ബെംഗളൂരു ഇന്റർസിറ്റി, കാരക്കൽ –എറണാകുളം, ലോകമാന്യ തിലക് എറണാകുളം– മഡ്ഗാവ്, എറണാകുളം– പുണെ, എറണാകുളം, കണ്ണൂർ –എറണാകുളം എന്നീ എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വരെ നീട്ടണം.

കൂടാതെ എറണാകുളം –കായംകുളം മെമു പാസഞ്ചർ ട്രെയിനിന് ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി സ്റ്റേഷനുകളിലും വേണാട് എക്സ്പ്രസിന് വൈക്കം റോഡ് സ്റ്റേഷനിലും, വഞ്ചിനാട്, മലബാർ എക്സ്പ്രസ് ട്രെയിനുകൾക്ക് ഏറ്റുമാനൂരിലും സ്റ്റോപ് അനുവദിക്കണം.

Recent News

Advertisement
WhiteswanTV Footer