തൃശ്ശൂർ: ഭാരതീയ ജനതാ പാർട്ടി കാട്ടാകമ്പാൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ബിജെപി ഇലക്ഷൻ അവലോകന യോഗം സംഘടിപ്പിച്ചു. ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി അഡ്വ. സോഫിയ ശ്രീജിത്ത് അധ്യക്ഷയായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങൾ, വോട്ടിംഗ് നില, സംഘടനാ പ്രവർത്തനങ്ങളിലെ ശക്തിയും ദൗർബല്യവും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.ബിജെപി മണ്ഡലം പ്രസിഡന്റ് ജെബിൻ പി.ജെ., മണ്ഡലം സെക്രട്ടറി ബൈജു പട്ടിത്തടം, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഗഗനൻ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാജു പി.കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വരാനിരിക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കാനും സംഘടനയെ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമെടുത്തു.




