ആലപ്പുഴ: ആലപ്പുഴയുടെ ക്രിസ്‌മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഹൈടെക്ക് മികവ് നൽകി കൊണ്ട് ആലപ്പുഴ ബീച്ച് കാർണിവൽ 2025 ഡിസംബർ 21 മുതൽ ആലപ്പുഴ ബീച്ചിൽ അരങ്ങേറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെയും റോബോട്ടിക്സിന്റെയും സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന ഒരു വിനോദ വിസ്‌മയം തന്നെയായിരിക്കും ബീച്ച് കാർണിവൽ ആലപ്പുഴ ഇന്നോളം കണ്ടിട്ടില്ലാത്ത അത്രയും കാഴ്ചകൾ ഉൾപ്പെടുത്തി ബഡ്‌ജറ്റ് ഫ്രണ്ട് ലിയായിട്ടാണ് കാർണിവൽ ക്രമീകരിച്ചിരിക്കുന്നത്.
ഓപ്പൺ എവിയറി, ഹൗസ് ഓഫ് പാണ്ടൂരാ (House of Pandoora)- World of Avatar, ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ റിയാലിറ്റി ഡോം തിയേറ്റർ, മനുഷ്യ റോബോട്ടുകൾ, കിഡ്‌സ് പ്ലേ സോൺ, കോമർഷ്യൽ സ്റ്റാളുകൾ തുടങ്ങി അറിലധികം എക്‌സ്പോ സെഗ്ഗ്‌മെൻ്റുകളാണ് വെറും നൂറ് രൂപ ടിക്കറ്റിൽ കാണാൻ ഒരുക്കിയിട്ടുള്ളത്.
ഓപ്പൺ എവിയറിയിൽ 30 തിലധികം ഇനങ്ങളിലായി 300 ഓളം പക്ഷികൾ, ഒരു കാടിൻ്റെ അതെ ഫീൽ ഉണർത്തുന്ന കൃത്രിമ വനം, ആനകൊണ്ടാ പാമ്പ്, ലോകത്തിലെ ഏറ്റവും കുഞ്ഞൻ കുരങ്ങായ പോക്കറ്റ് മങ്കി എന്ന് അറിയപ്പെടുന്ന മാർമോസറ്റ് മങ്കി, മനുഷ്യനോളം ഉയരമുള്ള ഇശ്ശേന, വിവിധ ഇനം പാമ്പുകൾ തുടങ്ങി അനവധി നയന മനോഹര കാഴ്‌ചകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഹോളി വൂഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അവതാർ വേൾഡിന്റെ സിനിമ സെറ്റ്, നിർമിത ബുദ്ധിയുടെ വിശാല ലോകത്തേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകുന്ന സൂപ്പർ റിയാലിറ്റി ഡോം തിയേറ്റർ ഇവിടെ നമുക്ക് ഹോട്ട് എയർ ബലൂൺ സഞ്ചാരത്തിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം ഉൽകകളും അന്യഗൃഹ ജീവികളുടെ പാഞ്ഞെടുക്കുന്ന ശൂന്യകാശം എന്നിവ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ ആനന്ദിപ്പിക്കുന്ന ഒരു മായിക ലോകമാണിത്.സാഹസിക വിനോദങ്ങൾക്ക് പേരുകേട്ട ആലപ്പുഴ ബീച്ചിൽ അദ്യമായി സ്കൈ ഡൈനിംഗും എത്തുന്നുണ്ട് 140 അടി ഉയരത്തിൽ കടലിൻ്റെ സൗന്ദര്യം ആസ്വദിക്കാം.
അൻപതിലധികം വ്യാപാര സ്റ്റാളുകൾ വിശാലമായ ഫുഡ് കോർട്ട് എന്നിവ മേളയുടെ ഭാഗമാണ്. ആലപ്പുഴ ബീച്ചിലെ ഏറ്റവും വലിയ അമ്യൂസ്മെൻ്റ് പാർക്കും കാർണിവലിൻ്റെ ഭാഗമാവുകയാണ്. ശനി ഞായർ മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയും പ്രവർത്തി ദിവസങ്ങളിൽ ഉച്ചക്ക് 3 മണി മുതൽ രാത്രി പത്ത് മണി വരെയും എക്സ്‌പോ പ്രവർത്തിക്കുന്നതാണ്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കു പ്രവേശനം തികച്ചും സൗജന്യമായിരിക്കും മാനേജിംഗ് പാർട്ണർ മുഹമ്മദ് ഇർഷാദ്, മാനേജർ പ്രകാശ് കുമാർ, പി ആർ ഒ സുധീർ കോയ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



