തൃശ്ശൂർ: കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയും ന്യൂയോർക്ക് കുട്ടനാടൻ ക്രിയേഷന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കിറ്റും ചികിത്സ ധനസഹായവും വിതരണം ചെയ്തു. കൂടപ്പുഴ അനുഗ്രഹ സദനിൽ നടന്ന ചടങ്ങ് ചാലക്കുടി ഫൊറോന പള്ളി വികാരി ഫാദർ വർഗീസ് പാതാടൻ ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു
നഗരസഭ കൗൺസിലർമാരായ ബിജു എസ് ചിറയത്ത്, രേഷ്മ രാജേഷ് തരംഗ് സെക്രട്ടറി കലാഭവൻ സുധി, സുഭാഷ് വെള്ളാച്ചിറ,മായ ശശികുമാർ അനുഗ്രഹ സദൻ മദർ സൂപ്പരിയർ സിസ്റ്റർ റോസിലി പിടിയത്ത്, പ്രദീപ് പൂലാനി, അയ്യപ്പദാസ്, മായ ശശികുമാർ, വിനോദ് കൊടകര, അനശ്വർ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു
25 ഓളം കുടുംബങ്ങൾക്കാണ് സഹായങ്ങൾ വിതരണം നടത്തിയത്ത്.






