മലപ്പുറം: നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്ററേയും വൈസ് പ്രസിഡന്റായി സൗദ മരക്കാരുട്ടിയെയും നന്നമ്പ്ര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രഖ്യാപിച്ചു. 24 അംഗ ഭരണ സമിതിയില്‍ 18 അംഗങ്ങളും യുഡിഎഫാണ്. രണ്ട് സ്വതന്ത്രരും മറ്റുള്ളവര്‍ സേവ് നന്നമ്പ്ര മുന്നണിയുടെ ഭാഗമായാണ് വിജയിച്ചത്. യുഡിഎഫ് ചെയര്‍മാന്‍ എന്‍.വി മൂസക്കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ബി.ജെ.പിയുടെ കയ്യിലിരുന്ന തട്ടത്തലം വാര്‍ഡ് പിടിച്ചെടുത്താണ് താനൂര്‍ നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പച്ചായി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
330 വോട്ടിന്റെ ഭൂരിപക്ഷമാണ് മാഷിനുണ്ടായിരുന്നത്. ആദ്യമായി മല്‍സരിക്കുന്ന പച്ചായി മാഷ് തിരൂരങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്. ആറാം വാര്‍ഡില്‍ നിന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സൗദ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണയും ജനപ്രതിനിധിയായിരുന്ന സൗദ വനിതാലീഗിന്റെ നേതാവാണ്. ആറാം വാര്‍ഡ് മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കൂടിയാണ് സൗദ. ചെറുമുക്ക് ടൗണ്‍ വാര്‍ഡില്‍ നിന്നും 611 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സൗദ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫ് നേതാക്കളായ കെ കുഞ്ഞിമരക്കാര്‍, കെ.കെ റസാഖ് ഹാജി, ഷാഫി പൂക്കയില്‍, ഊര്‍പ്പായി മുസ്തഫ, സിദ്ധീഖ് പനക്കല്‍, കെ ബാവ, സജിത്ത് കാച്ചേരി, യു.എ റസാഖ്, കണ്ണാട്ടില്‍ കുഞ്ഞു, കെ.കെ റഹീം എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.






