സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരൂരങ്ങാടി മാർക്കറ്റ് റോഡിൽ ആറുപേർക്ക് തെരുവുനായ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി ടൗണിലെ തിരക്കേറിയമാർക്കറ്റ് റോഡിൽ തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ആറോളം പേർക്ക് നായയുടെ കടിയേറ്റതായാണ് പ്രാഥമിക വിവരം. മാർക്കറ്റ് റോഡിലൂടെ നടന്നുപോവുകയായിരുന്നവർക്ക് നേരെ നായ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തിരക്കേറിയ സമയത്തുണ്ടായ ആക്രമണം ടൗണിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഹാജറ (52),സഹദ് (17), കിഴക്കേക്കത്, ഷഹീം (15), പള്ളിയാളി ശരൺ (11),ശിഖ (7) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement