Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംഇഎസ് തിരൂർ യൂണിറ്റ് കുടുംബസംഗമവും നഗരസഭ പിതാവിന് സ്വീകരണവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരിക്കുകയും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ, എ മൊയ്തീൻ കുട്ടി, ബഷീർ മാസ്റ്റർ പറവണ്ണ, എം. മൊയ്തുട്ടി ഹാജി, എന്നിവരെ ആദരിക്കുകയും ചെയ്തു.

എംഇഎസ് സെൻട്രൽ സ്ക്കൂളിൽ വെച്ച് നടന്ന സംഗമം മാസ്റ്റർ മുഹമ്മദ് ഇഹ്‌ലാലിൻ്റെ ഖിറാഅത്തോടെ തുടക്കംകുറിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ കൈനിക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ റസാക്ക് ഹാജി, എംഇഎസ് കേരള ഉപാദ്ധ്യക്ഷൻ ഷാഫി ഹാജി കൈനിക്കര, ജില്ലാ സെക്രട്ടറി ഉമ്മർ ഗുരുക്കൾ, താലൂക്ക് പ്രസിഡൻ്റ് തെയ്യമ്പാട്ടിൽ ശറഫുദ്ദീൻ, സെക്രട്ടറി അബ്ദുൽ ഖാദർ ഷെരീഫ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. അബ്ദുൽ ജലീൽ, ജില്ലാ നേതാക്കളായ പിഎ റഷീദ് , നജ്മുദ്ദീൻ കല്ലിങ്ങൽ, സ്കൂൾ സെക്രട്ടറി സലാം പി ലില്ലീസ്, മുൻ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത്, പിപി അബ്ദുറഹിമാൻ, കെ മൻസൂർ ബാബു, ലത്തിഫ് ഹാജി, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് നിഷാദ്, ഡോ ഫാസിൽ, അബ്ദുള്ള കുട്ടി അമ്മേങ്ങര, ഡോ സാജിത , നിഷസിറാജ്, ഡോ സുരഭില ഷബാദ്, സീനത്ത് റസാക്ക്, സലീം കൈനിക്കര, അബു സുബാൻ,എന്നിവർ സംസാരിച്ചു. ട്രഷറർ മമ്മി ചെറുതോട്ടത്തിൽ നന്ദി പറഞ്ഞു. വിനിതകളുടെയും കുട്ടികളുടെയും വിവിധ തരം കളികളും ഗാനാലാപനവും പരിപാടിക്ക് മാറ്റ്കൂട്ടി.

Recent News

Advertisement
WhiteswanTV Footer