Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകത്തെ ബിജെപി- കോൺഗ്രസ് സഖ്യം; സ്വതന്ത്രന്റെ അധ്യക്ഷസ്ഥാനത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകത്ത് ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി എ.പി. ഗോപി പഞ്ചായത്ത് അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്. എ.പി. ഗോപി സ്വതന്ത്രനായാണ് മത്സരിച്ചതെന്നും സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ഒരാളെ തിരികെ അവിടെ എത്തിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010-ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വ്യക്തിയാണ് ഗോപി.

അതേസമയം, ഗോപിയെ സ്വതന്ത്രനെന്ന് വിശേഷിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ആരോപിക്കുന്നു. ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ലെന്നും, കോൺഗ്രസിന്റെ പ്രചാരണ പോസ്റ്ററുകളിൽ ഗോപിയുടെ ചിത്രം ഉൾപ്പെട്ടതും വിജയാഹ്ലാദ പ്രകടനങ്ങളിൽ അദ്ദേഹം പങ്കെടുത്തതും ഇതിന് തെളിവാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഗോപിയുടെ തിരഞ്ഞെടുപ്പ് ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ് കുമരകത്ത് നടന്നതെന്നാണ് സിപിഎമ്മിന്റെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix