തൃശ്ശൂർ: കുന്നംകുളം ചെയ്മ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ സിപി ബേബി മെമ്മോറിയൽ വിദ്യാഭ്യാസ സ്കോളർഷിപ്പും അവാർഡ് വിതരണവും നടത്തി.ചെയ്മ്പർ പ്രസിഡന്റ് കെ.പി. സാക്സൺ അധ്യക്ഷനായിരുന്നു.പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡണ്ട് കെ.വി. അബ്ദുൽ ഹമീദ് നിർവഹിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം കുന്നംകുളം ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവഹിച്ചു.കലാ–കായിക അവാർഡുകൾ വിതരണം കുന്നംകുളം വൈസ് ചെയർമാൻ ജയപ്രകാശ് പി.ജി നിർവഹിച്ചു.വിവിധ സ്ഥാപനങ്ങൾക്ക് ചെയ്മ്പർ നൽകുന്ന ചാരിറ്റി സഹായങ്ങൾ ജില്ലാ സെക്രട്ടറി എം.കെ. പോൾസൺ കൈമാറി.
മണ്ഡലം ജനറൽ കൺവീനർ സോണി സക്രിയ മുഖ്യാതിഥിയായെത്തി.ചെയ്മ്പർ സെക്രട്ടറി കെ.എം. അബൂബക്കർ, വൈസ് പ്രസിഡന്റുമാരായ കെ.ടി. അബ്ദു, സുബി ദാസ് കെ.കെ, ജോയിന്റ് സെക്രട്ടറിമാരായ രാജു ബി. ചുങ്കത്ത്, ഹസ്സൻ എ.എ, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ജിനീഷ് തെക്കേക്കര, പ്രസിഡണ്ട് ബിനോയ് വടക്കൻ, വനിതാ വിംഗ് പ്രസിഡണ്ട് ശ്രിജിഷ ദാസ്, സ്പോർട്സ് വിംഗ് പ്രസിഡണ്ട് സിന്റോ ജോയ് എന്നിവർ സംബന്ധിച്ചു.






