തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാരവീട്ടില്‍ വൈഷ്ണവിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
ഒരു വയസുള്ള കുഞ്ഞിന് നല്‍കുന്നതിനായി ഓഗസ്റ്റ് 19ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വാങ്ങിയ അമൃതം പൊടി പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയതെന്നാണ് വൈഷ്ണവിയുടെ പരാതി. പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാക്കറ്റിനുള്ളില്‍ ചത്ത പല്ലി ശ്രദ്ധയില്‍പ്പെട്ടത്.
കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മിച്ച അമൃതം പൊടിയാണ് അങ്കണവാടിയില്‍ നിന്ന് ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്കും വൈഷ്ണവി പരാതി നല്‍കിയിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മറ്റൊരു കുഞ്ഞിനും സമാനമായ അനുഭവം ഉണ്ടാകാതിരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തി ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണവി പ്രതികരിച്ചു.





Honestly the game variety here is insane. I spent the whole weekend exploring different rooms and didn’t get bored once. Highly recommend yono789game for anyone looking for real excitement.