Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Anganwadi

അങ്കണവാടി ജീവനക്കാര്‍ക്ക് ഇനി മറ്റ് ജോലികളില്ല; മാതൃ-ശിശു മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരെ മറ്റ് സർക്കാർ ജോലികൾക്ക് നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ, പോഷണ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അങ്കണവാടി ജീവനക്കാർക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും നടത്തുന്ന സർവേകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിഎൽഒ ചുമതലകൾ, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ എന്നിവയ്ക്കായി ഇനി അങ്കണവാടി ജീവനക്കാരെ നിയോഗിക്കരുതെന്നാണ് നിർദേശം. അങ്കണവാടി ജീവനക്കാരെ അധിക ചുമതലകൾ ഏൽപ്പിക്കുന്നത് അവരുടെ […]
Read more

അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര ഒഴിവാക്കണം; ബാലാവകാശ കമ്മീഷന്റെ നിർദേശം

തിരുവനന്തപുരം: അങ്കണവാടികളിലൂടെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ഭക്ഷണത്തിൽ അധികമായി പഞ്ചസാര ഉൾപ്പെടുത്തുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. പഞ്ചസാരയ്ക്ക് പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ന്യൂട്രിമിക്സിന്റെ പോഷകഘടന ശാസ്ത്രീയമായി പുനർനിശ്ചയിക്കണമെന്നും കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട അളവ് പ്രത്യേകം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. അമൃതം പൊടിയുടെ പാക്കേജിൽ പോഷകമൂല്യവും മറ്റ് ഘടകങ്ങളും വ്യക്തമായി രേഖപ്പെടുത്തണം. ഓരോ […]
Read more

അങ്കണവാടിയിലെ അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലി; പരാതി നൽകി യുവതി

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാരവീട്ടില്‍ വൈഷ്ണവിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഒരു വയസുള്ള കുഞ്ഞിന് നല്‍കുന്നതിനായി ഓഗസ്റ്റ് 19ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വാങ്ങിയ അമൃതം പൊടി പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയതെന്നാണ് വൈഷ്ണവിയുടെ പരാതി. പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാക്കറ്റിനുള്ളില്‍ ചത്ത പല്ലി ശ്രദ്ധയില്‍പ്പെട്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മിച്ച അമൃതം പൊടിയാണ് […]
Read more

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷൻ തുകയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. അങ്കണവാടി പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽനിന്നാണ് ആദ്യഘട്ട പെൻഷൻ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ഉണ്ടായ കുടിശ്ശിക ഉൾപ്പെടെയുള്ള തുക വിരമിച്ച ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തും. ഓണത്തിന് […]
Read more

അങ്കണവാടിയിലെ അടുക്കളയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. അടുക്കളയ്ക്ക് സമീപം നിന്നാണ് മൂർഖനെ പിടികൂടിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കെെമാറി.
Read more

ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക […]
Read more

മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ഇതോടെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix