Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; വിതരണം ഇന്ന് മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മൂന്ന് മാസത്തെ പെൻഷൻ തുകയാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

അങ്കണവാടി പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽനിന്നാണ് ആദ്യഘട്ട പെൻഷൻ വിതരണം ചെയ്യുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ഉണ്ടായ കുടിശ്ശിക ഉൾപ്പെടെയുള്ള തുക വിരമിച്ച ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തും. ഓണത്തിന് മുമ്പ് പെൻഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി നേരത്തെ വിരമിച്ച ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു.

ശേഷിക്കുന്ന പെൻഷൻ തുക ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ് സർക്കാർ നടപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer