തൃശ്ശൂർ: കാടുകുറ്റി മദർ തെരേസ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാടുകുറ്റി സർവീസ് സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മദർ തെരേസ ജന്മശതാബ്ദി സ്മരണിക പ്രകാശനം നടത്തി. സ്മരണികയുടെ പ്രകാശനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ. പി. ജോസ്മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ സംഘടന പ്രസിഡന്റ് പി. എൽ. ജോസ് ആദ്യക്ഷത വഹിച്ചു.
കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. മനോജ് വിശിഷ്ടാഥിതിയായി പങ്കെടുത്തു. പൗരോഹിത്യസുവർണ ജൂബിലേറിയനായ ഫാദർ. മാത്യു ഇടശ്ശേരി മുഖ്യസന്ദേശം നൽകി. ഫാദർ. മാത്യു ഇടശ്ശേരിയെ സംഘടന സ്നേഹോപഹാരം നൽകി ആദരിച്ചു. കാടുകുറ്റി പാരിഷ് വികാർ. റവ. ഫാദർ. ജോസ് തേലേക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഡോക്ടർ സൗമ്യ മേനോൻ. പി ആശംസസന്ദേശം നടത്തി.
സ്മരണിക ജനറൽ എഡിറ്റർ വി. പി. ഷാജു ആമുഖറിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഷിമ്മി ബിജു നന്ദി രേഖപ്പെടുത്തി.




