Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദർ തെരേസ ജന്മശതാബദി സ്മരണിക പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാടുകുറ്റി മദർ തെരേസ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാടുകുറ്റി സർവീസ് സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മദർ തെരേസ ജന്മശതാബ്ദി സ്മരണിക പ്രകാശനം നടത്തി. സ്മരണികയുടെ പ്രകാശനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ. പി. ജോസ്മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ സംഘടന പ്രസിഡന്റ്‌ പി. എൽ. ജോസ് ആദ്യക്ഷത വഹിച്ചു.

കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. മനോജ്‌ വിശിഷ്ടാഥിതിയായി പങ്കെടുത്തു. പൗരോഹിത്യസുവർണ ജൂബിലേറിയനായ ഫാദർ. മാത്യു ഇടശ്ശേരി മുഖ്യസന്ദേശം നൽകി. ഫാദർ. മാത്യു ഇടശ്ശേരിയെ സംഘടന സ്നേഹോപഹാരം നൽകി ആദരിച്ചു. കാടുകുറ്റി പാരിഷ് വികാർ. റവ. ഫാദർ. ജോസ് തേലേക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഡോക്ടർ സൗമ്യ മേനോൻ. പി ആശംസസന്ദേശം നടത്തി.
സ്മരണിക ജനറൽ എഡിറ്റർ വി. പി. ഷാജു ആമുഖറിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഷിമ്മി ബിജു നന്ദി രേഖപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer