മുബൈ: നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ അറസ്റ്റിലായ സിഎസ്ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ 11 പേരെയാണ് മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്.
ഇവർക്ക് മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.



