മലപ്പുറം: എം ഇ എസ് സെൻട്രൽ സ്കൂൾ തിരൂർ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് ‘ റിമസ്ഫയർ 2025 ‘ എന്ന മെഗാ അലുംനി മീറ്റ് സംഘടിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളിലെ പൂർവ്വവിദ്യാത്ഥികളും അധ്യാപകരും അടക്കം ആയിരത്തോളം പേര് ഒന്നിച്ച ഒരു മഹാ മേള തന്നെയായിരുന്നു ഇപ്രാവശ്യത്തെ അലുംനി മീറ്റ്. ഗൃഹാതുര ഓർമകളുണർത്തി, സ്‌കൂൾ അസംബ്ലിയോടെ തുടങ്ങിയ പരിപാടിയിൽ കലാലയ സ്മരണകൾ പങ്കു വെക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമൊപ്പം ഭാവിയിലെ കൂട്ടായ ഒരുപാടു പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുകയും ഉണ്ടായി.
സ്കൂൾ ചെയർമാൻ അഡ്വ. ഹുസൈൻ കോയ തങ്ങൾ ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ വി.പി. മധുസൂദനൻ, സെക്രട്ടറി സലാം പി ലില്ലിസ്, എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാഫി ഹാജി, എ. മൊയ്‌ദീൻകുട്ടി, കെ. അബ്ദുൽ ജലീൽ, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ, അധ്യാപകർ, നോൺ-ടീച്ചിംഗ് സ്റ്റാഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.അടുത്ത അലുംനി മീറ്റ്, റിമസ്ഫയർ 2.0 2028 ൽ ജൂലൈ – ആഗസ്റ്റ് മാസങ്ങളിലായി നടക്കുമെന്ന് അലുംനി ഭാരവാഹികൾ ചെയർമാൻ ഡോ. ഫവാസ് മുസ്‌തഫ മിസിർ, സെക്രട്ടറി റസാഖ്, ട്രഷറർ ഡോ. ജുനൈദ്, വൈസ് ചെയർമാൻ : സി മുഹമ്മദ് നിഷാദ്, രോഹിത്, ജോയിന്റ് സെക്രട്ടറി ജൈസൽ, ഡോ. അനീസ്, പ്രോഗ്രാം കൺവീനർ ഷഫീഖ് എന്നിവർ അറിയിച്ചു.






