Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,040 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് പണം നൽകണം.

24 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,37,483 രൂപയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,26,026 രൂപ. ഒരു കിലോ വെള്ളിയുടെ വില 2,36,763 രൂപ. അന്താരാഷ്ട്ര വിപണികൾ പരിശോധിച്ചാൽ, യുഎസിൽ സ്‌പോട്ട് ഗോൾഡ് വില നിലവിൽ ഔൺസിന് (31.2 ഗ്രാം) 4,318 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച, സ്വർണ്ണത്തിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 4,550 ഡോളറിലെത്തി. അതിനുശേഷം സ്വർണ്ണത്തിന്റെ വില ഏകദേശം 200 ഡോളർ കുറഞ്ഞു. സ്വർണ്ണ വില കുറയാനുള്ള പ്രധാന കാരണം നിക്ഷേപകർ സ്വർണ്ണ വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതാണ്.

സ്വർണ്ണത്തോടൊപ്പം, വെള്ളി വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഘട്ടത്തിൽ ഒരു കിലോ വെള്ളിയുടെ വില കിലോയ്ക്ക് 2.75 ലക്ഷം രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് (31.2 ഗ്രാം) വെള്ളിയുടെ വില കഴിഞ്ഞയാഴ്ച 80 ഡോളറിലെത്തി. എന്നാൽ ഇപ്പോൾ വെള്ളിയുടെ വില ഔൺസിന് 71 ഡോളറായി കുറഞ്ഞു. ആഭ്യന്തര വിപണിയിൽ വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix