Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന നാടകോത്സവം തിരൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സിസംബർ 30, 31 ഫെബ്രുവരി 01 തീയ്യതികളിൽ, തിരൂർ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന്, വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. യോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഉദ്ഘാടനം ചെയ്തു.കായികവകുപ്പ് മന്ത്രി വി അബ്ദുൾ റഹ് മാൻചെയർമാനും, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എൻ പ്രമോദ് ജനറൽ കൺവീനറുമാണ്.

തിരൂർ മുനിസിപ്പൽ ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, ഡെപ്യൂട്ടി ചെയർമാൻ സിന്ധു മംഗലശ്ശേരി, അഡ്വ. ഗഫൂർ പി ലില്ലീസ്, അഡ്വ.യു സൈനുദീൻ, അഡ്വ.പി ഹംസക്കുട്ടി, കെ.പി ലക്ഷ്മണൻ, കൗൺസിലർ യു ശാന്തകുമാരി,എ ശിവദാസൻ,ടി ഷാജി, കെ.പി.ശങ്കരൻ എന്നിവർ ഭാരവാഹികളായി ജനറൽ കമ്മിറ്റി രൂപീകരിച്ചു. പ്രോഗ്രാം, പ്രചാരണം, അനുബന്ധ പരിപാടികൾ, തുടങ്ങി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.പി ശങ്കരൻ, പ്രസിഡണ്ട് സി ജയപ്രകാശ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ പ്രമോദ് ദാസ്, അജിത് കൊളാടി, അഡ്വ.എസ് ഗിരീഷ്, കെ.പി ലക്ഷ്മണൻ, ബാബു മലോൽ എന്നിവർ സംസാരിച്ചു.

നാടകോത്സവത്തിന്റെ ഭാഗമായിനാടകജ്യോതി നിലമ്പൂരിൽ നിന്നും പ്രയാണം ആരംഭിച്ച്, പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരൂരിൽ സമാപിക്കും. നിലമ്പൂർ ആയിഷ നാടക ജ്യോതി ഉദ്ഘാടനം ചെയ്യും.

Advertisement
WhiteswanTV Footer