കോഴിക്കോട്: ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചറുകൾ നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററും, ഗ്രാമപഞ്ചായത്ത് അംഗവുമായ ആദർശ് ജോസഫിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പി.കെ ദിവ്യ ഫർണിച്ചറുകൾ ഏറ്റുവാങ്ങി.
ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് കെ കെ വിപിൻ അധ്യക്ഷത വഹിച്ചു, കുടുംബ ആരോഗ്യകേന്ദ്രം ഹെൽത് ഇൻസ്‌പെക്ടർ ശ്രീജിത് ഡി വൈ എഫ് ഐ ഭാരവാഹികളായ മുഹമ്മദ് ഫാരിസ്, ഡോഫിൻ തോമസ്,അഖിൽ ബാബു, ബിനിൽ ബാലൻ സനോജ് ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.






