Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോടഞ്ചേരിയിൽ ‘വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ജനകീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്സ്’ ക്യാമ്പയിന് കോടഞ്ചേരി ഹെൽത്ത് ആൻഡ് വെൽനെസ്സ് കണ്ണോത്ത് സെന്ററിൽ തുടക്കമായി.

ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡ് മെമ്പർ റീന ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരുപതാം വാർഡ് മെമ്പർ റോയി കുന്നപ്പള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ കർമ്മപരിപാടികൾ ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ ക്ലാസുകൾ, വാർഡ് മെമ്പർമാരോടൊപ്പമുള്ള നടത്തം സുംബ ഡാൻസ്, പോഷകാഹാര ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ഹെൽത്തി ഫുഡ് പ്ലേറ്റ്’ പ്രദർശനം എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ചടങ്ങിൽ റീന സാബു ആശംസകൾ നേർന്നു സംസാരിച്ചു. ജെ.എച്ച്.ഐ അബ്ദുൾ ഗഫൂർ സ്വാഗതവും, ജെ.പി.എച്ച്.എൻ ഷഫീന എൻ.കെ വിഷയാവതരണവും നടത്തി. അനുമോൾ സി.ജെ നന്ദി രേഖപ്പെടുത്തി.

Recent News

Advertisement
WhiteswanTV Footer