Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രധാന പൈപ്പുലൈനിൽ തകരാറിൽ; കുമരകത്തെ ജലവിതരണം ഇന്നും ഭാഗികം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകത്ത് ഏതാനും ദിവസങ്ങളായി പൈപ്പ് വെള്ളം ലഭിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് കാരണം പ്രധാന പൈപ്പുലൈനിലെ ചോർച്ചയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ചെങ്ങളത്തെ ശുദ്ധീകരണ പ്ലാന്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം കുമരകത്തെ രണ്ട് ഓവർഹെഡ് ടാങ്കുകളിൽ പൂർണമായി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പരാതികൾ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം കോണത്താറ്റു പാലത്തിന് സമീപത്തെ ചോർച്ച അധികൃതർ പരിഹരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ കുമരകം പുത്തൻ പള്ളിക്കു സമീപം റോഡരികിൽ പാടത്തുകൂടിയുള്ള ലൈനിലും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഈ ചോർച്ച പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ ഇന്നത്തെ ജലവിതരണം ഭാഗികമായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഇതോടെ, കുമരകത്തെ പല പ്രദേശങ്ങളിലും ഇന്ന് പൈപ്പ് വെള്ളം ലഭിക്കുന്നത് കുറയും. ചോർച്ച പൂർണമായി പരിഹരിച്ചാൽ അടുത്ത ദിവസങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer