Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു; ക്ലബ്ബിന്റെ വയോജന സ്നേഹം മാതൃകാപരം- മന്ത്രി വി എൻ വാസവൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആദരിക്കൽ ചടങ്ങുകൾ:

കോട്ടയം: വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള കുമരകം ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാലയയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.75 വയസ്സ് പിന്നിട്ട ക്ലബ്ബ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനെ പ്രശംസിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമർശം.

  • വിദ്യാഭ്യാസ, കലാ, കായിക അവാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി വിതരണം ചെയ്തു.
  • മുൻകാല പ്രവർത്തകരെ ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് ആദരിച്ചു.
  • ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി.ഐ. എബ്രഹാം, കെ.ജി ബിനു എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ എം.എൻ. ഗോപാലൻ തന്ത്രികൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണുമണി, സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി റവ. ഫാദർ ജോഫി വല്ലത്തുംചിറ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

സെക്രട്ടറി മധു കൃഷ്ണവിലാസം സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. സമാപന സമ്മേളനത്തിന് ശേഷം ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix