തൃശ്ശൂർ: ചൂൽപ്പുറം സ്വദേശിയായ കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി. ചൂൽപ്പുറം പുളിച്ചാറം വീട്ടിൽ ജലീലിന്റെ മകനും തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിൽ (15) എന്ന കുട്ടിയെയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ജനുവരി 6-ന് രാവിലെ മുതലാണ് ആദിലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും, വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെയാണ് കുട്ടി തിരുവനന്തപുരത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.
കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ബന്ധുക്കൾ ആദിലുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. തുടർന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.




