തൃശ്ശൂർ: അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലാ ടി.ബി. സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദം, അതിരപ്പിള്ളി കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വാച്ചുമരം ഉന്നതിയിൽ വച്ച് കാൻസർ- ക്ഷയരോഗ – എക്സ്റെ പരിശോധനയും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പെരിങ്ങൽക്കുത്ത്, മുക്കുംപുഴ, വാച്ചുമരം,പോത്തുപ്പാറ, തവളക്കുഴിപ്പാറ ഉന്നതിയിലെ ആളുകൾ പങ്കെടുത്ത ക്യാമ്പിന് ബ്ലോക് മെമ്പർ കെ.’ കെ റിജേഷ്.. ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൻ നടാഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ടി.ബി. ഓഫീസർ ഡോ. ജിൽഷോ ജോർജ്ജ് ,. വാർഡ് മെമ്പർമാരായ സരിത ഉണ്ണികൃഷ്ണൻ, രമ്യ ബിനു, വെറ്റിലപ്പാറ മെഡിക്കൽ ഓഫീസർ ഡോ. ക്യഷ്ണ. എം.എസ്സ്. ഉന്നതി മുപ്പൻ. രാജൻ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് ഗോപിനാഥ് സ്വാഗതവും, ജൂ. ഹെൽത്ത് ഇൻസ്പെക്ടർ മനോജ്. എം.എം നന്ദിയും പറഞ്ഞു. ആരോഗ്യ- ആശ പ്രവർത്തകർ, കുടുംബശ്രി ബ്ലോക്ക് കോഡിനേറ്റർമാർ, കുംടുംബശ്രി അനിമേറ്റർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.






