മലപ്പുറം: തിരൂര്‍ പറവണ്ണയിൽ വാഹന പരിശോധനക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറിനെ തടയുന്നതിനിടെയാണ് സംഭവം നടന്നത്.
വാഹനം പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങി ഡ്രൈവർ സീറ്റിന് സമീപത്തേക്ക് എത്തിയ ഉടൻ, കാർ മുന്നോട്ട് എടുത്ത് വേഗത്തിൽ പോവുകയായിരുന്നു. മോഡിഫൈ ചെയ്ത വാഹനത്തിന്‍റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണ്.
തിരിരൂര്‍ കൊടക്കൽ ഭാഗത്ത് വെച്ച് ഉദ്യോഗസ്ഥര്‍ ആദ്യം കൈ കാണിച്ചെങ്കിലും കാര്‍ നിര്‍ത്തിയില്ല. പിന്നീട് തിരൂര്‍ പാറവണ്ണ ഭാഗത്ത് വെച്ച് വീണ്ടും കാര്‍ കണ്ടെത്തി. ഇവിടെ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥനെ ഇടിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരൻ പകർത്തിയുട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










